Latest NewsKeralaNews

സി.കെ ആശ എംഎല്‍എയോട് അപമര്യാദയായി പെരുമാറി, വൈക്കം സി.ഐയ്ക്ക് സ്ഥലം മാറ്റം

കോട്ടയം: വൈക്കം എംഎല്‍എ സി കെ ആശയോട് അപമര്യാദയായി വൈക്കം സിഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈക്കം സി.ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മര്‍ദ്ദിച്ചതായും എംഎല്‍എയോട് മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിരുന്നു.

Read Also: ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടെന്ന് സൂചന, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് ഇസ്രയേല്‍ സൈന്യം

സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം തുടരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button