വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി 45 കാരന്. മധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ ഒരു മണിയോടെയാണ് തന്റെ വളര്‍ത്തുനായയെ ഇയാള്‍ അടിക്കാന്‍ തുടങ്ങിയത്.
ഭാര്യയും രണ്ട് മക്കളും വളര്‍ത്തുനായയെ ഇയാള്‍ അടിക്കുന്നത് തടയാന്‍ ശ്രമിച്ചു.ഈ ദേഷ്യത്തിന് ഇയാള്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി. മറ്റ് രണ്ടു മക്കള്‍ വീടിന് പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലാണോ ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ട്.
Post Your Comments