പെരുമ്പാവൂർ: ജയിലിന് മുന്നില്‍ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ സാഹസികമായി പിടികൂടി കേരള പൊലീസ്. പ്രതിയെ പിടികൂടാന്‍ പിന്നാലെയോടി ഒടുവില്‍ 25 അടിയോളം താഴ്ചയിലേക്ക് വീണിട്ടും പൊലീസുകാരന്‍ വിട്ടില്ല. പരിക്കേറ്റെങ്കിലും പ്രതിയെ സിപിഒ നിഷാദ് സാഹസികമായി കീഴപ്പെടുത്തി. കാക്കനാട് ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഗുരുതരമായി പരിക്കേറ്റ പെരുമ്പാവൂര്‍ സ്റ്റേഷനിലെ സിപിഒ നിഷാദിന്റെ കാലിന് പ്ലാസ്റ്ററിട്ടിട്ടുണ്ട്.
വര്‍ക്ഷോപ്പില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ട്സ് മോഷ്ട്ടിച്ചെന്ന കേസിലാണ് മുര്‍ഷീദാബാദ് സ്വദേശി ഷോഹില്‍ മണ്ഡലും മറ്റൊരു പ്രതിയും അറസ്റ്റിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലിലെത്തിച്ച ശേഷം വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരെ തള്ളിയിട്ട് ഷോഹില്‍ മണ്ഡല്‍ ഓടി. പിന്നാലെ പൊലീസുകാരും ഓടി. നിഷാദ് ഷോഹിലിനെ വട്ടം പിടിച്ചു. കുതറിമാറി ശ്രമിക്കുന്നതിനിടെ പ്രതിയും പൊലീസുകാരനും 25 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പ്രതിക്ക് കാര്യമായ പരിക്കുകളില്ല. പൊലീസിനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമടക്കം ഷോഹില്‍ മണ്ഡലിനെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.
Post Your Comments