Latest NewsIndiaNews

വളർത്തു നായകൾ തമ്മിലുണ്ടായ കടിപടി: അയല്‍ക്കാര്‍ തമ്മില്‍ അടിയായി, ഒടുവില്‍ വെടിവെപ്പില്‍ രണ്ട് മരണം 

ഇന്‍ഡോര്‍: മധ്യപ്രദേശിൽ വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. വെടിയുതിർത്ത ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്ത് ആണ് അറസ്റ്റിലായത്.

ഇൻഡോറിലെ കൃഷ്ണബാഗ് കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം. ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിന്റെയും അയൽവാസിയുടെയും വളർത്തു നായകൾക്കിടയിൽ നടന്ന കടിപടി രജാവത്തിനും അയൽവാസിക്കും ഇടയിലെ തർക്കത്തിന് ഇടയാക്കി. രജാവത്തിനെ എതിർത്ത് കൂടുതൽ പേർ സ്ഥലത്തെത്തി.   പ്രകോപിതനായി വിട്ടീലേക്ക് കയറിപോയ രജാവത്ത് തോക്കെടുത്ത് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. പിന്നീട്  വീടിനു മുന്നിൽ നിന്നിരുന്നവർക്ക് നേരെ ഇയാൾ വെടിയുതിർത്തു.

വെടിയേറ്റ വിമൽ, രാഹുൽ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ആറ് പേർ ചികിത്സയിലാണ്.

രജാവത്തിന്‍റെ  തോക്കിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും ഇത് റദ്ദാക്കിയെന്നും പൊലീസ് അറിയിച്ചു. രജാവത്തും അയൽക്കാരനും മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സാക്ഷികൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഇൻഡോർ അഡീഷണൽ ഡിസിപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button