
തൊടുപുഴ: തനിച്ചു താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം കറുക കുടകശേരിപാറയിൽ പുത്തൂർ സോമനാഥനെ (മണി-82) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസമായി ഇയാളെ വീടിന് പുറത്തേക്ക് കാണാത്തതിനാൽ സമീപവാസികൾ അന്വേഷിച്ചെത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന്, തൊടുപുഴ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹം നിലത്ത് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്.
Read Also : ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തൊടുപുഴ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന്, മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments