KasargodNattuvarthaLatest NewsKeralaNews

പഠിക്കാൻ പണം വാ​ഗ്ദാനം ചെയ്ത് കുടുംബവുമായി ബന്ധം, ബന്ധുവായ പെണ്‍കുട്ടിയ്ക്ക് പീഡനം:പ്രതിക്ക് 97 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കോടതി ശിക്ഷിച്ചത്

കാസര്‍​ഗോഡ്: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 97 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കോടതി ശിക്ഷിച്ചത്. കാസര്‍​ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 8.5 ലക്ഷം രൂപയാണ് പിഴ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ എട്ടരവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. നിര്‍ധനയും നിരാലംബയുമായ കുട്ടിയെ സംരക്ഷിക്കേണ്ടയാള്‍തന്നെ ദുരുപയോഗം ചെയ്തുവെന്ന് കോടതി കുറ്റപ്പെടുത്തി. പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാമെന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

Read Also : വളർത്തു നായകൾ തമ്മിലുണ്ടായ കടിപടി: അയല്‍ക്കാര്‍ തമ്മില്‍ അടിയായി, ഒടുവില്‍ വെടിവെപ്പില്‍ രണ്ട് മരണം 

വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയ സമയത്താണ് സംഭവം. 12 വയസ്സാകുന്നതിന് മുന്‍പു തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മൂന്നുവര്‍ഷത്തോളമാണ് പീഡിപ്പിച്ചത്. പീഡനം മൂലമുള്ള മാനസികസംഘര്‍ഷത്തെ തുടര്‍ന്ന്, കുട്ടി ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button