KeralaLatest NewsNews

എല്ലാം ജനം തിരിച്ചറിയുന്നുണ്ട്: നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമപരമായി തൊഴിൽ ചെയ്ത് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ഉയർത്തുന്ന ആരോപണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഓണം; പരശുരാമൻ മുതൽ ധാന്യദേവൻ വരെ – അധികം ആർക്കും അറിയാത്ത ആ ഐതീഹ്യങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ രാഷ്ട്രീയ വൈരികൾ നട്ടാൽ കുരുക്കാത്ത എത്ര നുണകൾ ആണ് ഉന്നയിച്ചിട്ടുള്ളത്. എന്തും പറയാമെന്ന യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണിത്. ഏതെങ്കിലും തെളിയിക്കാൻ ആരോപണം ഉന്നയിച്ചവർക്ക് ആയോയെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയെയും അതുവഴി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകർക്കാനുള്ള ശ്രമങ്ങൾ ആണ് ഇതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വി ശിവൻകുട്ടി അറിയിച്ചു.

നുണകളുടെ എത്ര കൊടുങ്കാറ്റ് വന്നാലും മുന്നണിയെ തകർക്കാൻ ആകില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. എന്നിട്ടും പരിഹാസ്യമായ ശ്രമങ്ങൾ തുടരുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് കേരളം, ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button