Latest NewsNewsAutomobile

രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് കേരളം, ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്

ഡൽഹി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നത് കേരളത്തിലാണ്

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പുതിയ വാഹനങ്ങളിൽ 10 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഓഗസ്റ്റ് 15 വരെ 4.57 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 47,329 ആണ്. മൊത്തം വിൽപ്പനയുടെ 10.3 ശതമാനം വിഹിതം സ്വന്തമാക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഗണ്യമായ പുരോഗതിയാണ് ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 39,622 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഡൽഹി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നത് കേരളത്തിലാണ്. ഡൽഹിയിൽ മൊത്തം വാഹന വിൽപ്പനയുടെ 11.3 ശതമാനം വിഹിതമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഉള്ളത്. രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് അതിവേഗം ഊർജ്ജം പകരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

Also Read: വാ​ഹ​ന വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

മറ്റ് സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സബ്സിഡിയും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എന്നാൽ, അത്തരത്തിലുള്ള വലിയ ആനുകൂല്യങ്ങൾ ഇല്ലാതെയാണ് കേരളത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന തകൃതിയായി നടക്കുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ 5 വർഷത്തേക്ക് 50 ശതമാനം കിഴിവ് മാത്രമാണ് കേരളം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button