ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ നടന്ന അപകടത്തിൽ കമ്പംമേട് സ്വദേശി സോമിനി ആണ് മരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പാഞ്ചാലിമേട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായ അതിശക്തമായ മഴയിൽ, വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments