ചാത്തന്നൂർ: കടന്നൽ കൂട് ഇളകി പറന്ന കടന്നലുകളുടെ കുത്തേറ്റ് അഞ്ചു പേർക്ക് പരിക്ക്. അധ്യാപികയായ അശ്വതി, പ്രദേശവാസി സനൽ, വഴിയാത്രികരായ മറ്റ് മൂന്നു പേർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കാരംകോട് കിണർ മുക്ക് റോഡിൽ സ്നേഹാലയത്തിന് സമീപം തേക്ക് മരത്തിലുണ്ടായിരുന്ന കൂടാണ് ഇളകി കടന്നൽ കൂട്ടത്തോടെ പറക്കാൻ തുടങ്ങിയത്.
Read Also : കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം: മന്ത്രി വി ശിവൻകുട്ടി
തേക്കു മരത്തിലുണ്ടായിരുന്ന കാട്ടു കടന്നലിന്റെ വലിയ കൂട്ടിലേയ്ക്ക് പരുന്ത് വന്നിടിച്ചാണ് കടന്നലുകൾ കൂട്ടത്തോടെ ഇളകിയത്. ഇത് വഴി വന്ന വാഹനങ്ങളിലേക്കും വീടുകൾക്ക് ഉള്ളിലേക്കും കടന്നലുകൾ എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകൾ അടച്ചു പൂട്ടി.
പൊലീസും നാട്ടുകാരും ചേർന്ന് വാഹനഗതാഗതം തിരിച്ചു വിട്ടു. അഞ്ചൽ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന്, കടന്തൽ കൂട് കത്തിയ്ക്കുന്നതിൽ വിദഗ്ധനായ ഹേമന്ത് എത്തി കടന്നൽ കൂട് കത്തിച്ചു ജനങ്ങളുടെ ഭീതി അകറ്റുകയായിരുന്നു.
പരിക്കേറ്റവർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
Post Your Comments