IdukkiLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണം: അഞ്ചുപേർക്ക് പ​രി​ക്ക്

ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​റി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ അഞ്ചുപേർക്ക് പ​രി​ക്ക്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഉ​ടു​മ്പ​ഞ്ചോ​ല താ​ലൂ​ക്കി​ൽ മാ​ത്രം അ​ഞ്ചു പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റ​ത്. സ്കൂ​ൾ മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ടൗ​ണി​ൽ നി​ന്നി​രു​ന്ന വ​യോ​ധി​ക​നെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു.

ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ ഇ​ടു​പ്പി​നാ​ണ് ക​ടി​യേ​റ്റ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​ധ്യാ​പ​ക​രും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നാണ് നാ​യ​യെ ഓ​ടി​ച്ചത്.

Read Also : അപ്പായെ കല്ലെറിഞ്ഞ ആളിന്റെ ഉമ്മയുടെ കയ്യിൽ നിന്നും കെട്ടിവെക്കാനുള്ള പണം: ഇതാണ് രാഹുൽ പറഞ്ഞ സ്‌നേഹത്തിന്റെ കട: ചാണ്ടി

കു​ട്ടി​യെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. കു​ട്ടി​യെ കൂ​ടാ​തെ, ടൗ​ണി​ൽ നി​ന്നി​രു​ന്ന 72 കാ​ര​നാ​യ മോ​ഹ​ൻ​ദാ​സി​നും തെ​രു​വു​നാ​യയു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​യാ​ളും നെ​ടു​ങ്ക​ണ്ടം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

1500 ഓ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി കാ​ണി​ച്ച പ​ഞ്ചാ​യ​ത്തി​ന് സ്കൂ​ൾ അ​ധി​കൃ​ത​ർ മുമ്പ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെന്ന് ആരോപണമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button