വയനാട്: വൈത്തിരി തളിപ്പഴയില്‍ ലോറിയും സ്കോര്‍പ്പിയോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ പരപ്പൻ പൊയില്‍ സ്വദേശികള്‍ ആയ മേലേടത്ത് വീട്ടില്‍ പാത്തുമ്മ, മകള്‍ ഹസീന മകൻ ഷാജി ഇവരുടെ മക്കളായ മുഹമ്മദ് ഷാബിൻ, മുഹമ്മദ് ഷിഫാൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ പാത്തുമ്മയെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു നാലുപേരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read Also : സൈനികരുടേയും സുരക്ഷാസേനകളുടേയും കൈകളില്‍ ഇന്ത്യ സുരക്ഷിതം: പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments