Latest NewsNewsIndia

ടെമ്പോ ട്രാവലര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിച്ചു: അപകടം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍

ടെമ്പോ ട്രാവലര്‍ വിമാനത്തില്‍ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചത്. ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിമാനത്താവളത്തിലെ എയര്‍ സൈഡില്‍ പാര്‍ക്കിംഗ് ബേ (71 ആല്‍ഫ) ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് ടെമ്പോ ട്രാവലര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിച്ചത്.

സംഭവത്തില്‍ ആളപായമോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയതായും വിമാനത്താവള വക്താവ് അറിയിച്ചു. ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നത്. വാഹനം വിമാനത്തില്‍ ഇടിച്ച ശേഷമാണ് ഡ്രൈവര്‍ ഉറക്കം വിട്ടുണര്‍ന്നത്.

ആകാശ എയര്‍ വിമാന കമ്പനിയുടെ ജീവനക്കാരെ ഓഫീസില്‍ നിന്നും എയര്‍ക്രാഫ്റ്റ് ബേയിലേക്ക് എത്തിക്കുന്നതിനായാണ് ടെമ്പോ ട്രാവലര്‍ ഉപയോഗിച്ചിരുന്നത്. അപകട സമയത്ത് വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button