KottayamKeralaNattuvarthaLatest NewsNews

കു​ടും​ബ​പ്ര​ശ്നം, അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: മ​കൻ പിടിയിൽ

മു​ട്ട​മ്പ​ലം ക​ള​രി​ക്ക​ൽ തോ​പ്പു​ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പ് വീ​ട്ടി​ൽ പി.​കെ. രാ​ജേ​ഷി​നെ​യാ​ണ്​ (52) അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റിൽ. മു​ട്ട​മ്പ​ലം ക​ള​രി​ക്ക​ൽ തോ​പ്പു​ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പ് വീ​ട്ടി​ൽ പി.​കെ. രാ​ജേ​ഷി​നെ​യാ​ണ്​ (52) അറസ്റ്റ് ചെയ്തത്. ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് തന്നെയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം: ജെയ്ക്കിന് ഹാട്രിക് തോൽവി കിട്ടുമെന്ന് മുരളീധരൻ

അ​മ്മ​യെ ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ക​ത്രി​ക കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​മ്മ​യും മ​ക​നും ത​മ്മി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ അ​മ്മ​യെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു.​ശ്രീ​ജി​ത്ത്, എ​സ്.​ഐ തോ​മ​സ്‌ എ​ബ്ര​ഹാം, അ​നി​ല്‍കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ യേ​ശു​ദാ​സ്, അ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button