KeralaLatest NewsNews

മുടിവെട്ടാനെത്തിയ ആൺകുട്ടികളെ വിവസ്ത്രരാക്കി, പിന്നാലെ ലൈംഗികാതിക്രമം; ബാർബർ ഷോപ്പ് ഉടമ റിമാൻഡിൽ

മലയാലപ്പുഴ: മുടിവെട്ടാനെത്തിയ ആൺകുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം നടത്തിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കു നേരെയാണ് പ്രതി ലൈംഗികാതിക്രമം കാണിച്ചത്. നെയ്യാറ്റിൻകര മണലൂർ മേലേപുത്തൻവീട്ടിൽ ചന്ദ്രനെ (62) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.

മലയാലപ്പുഴ മുക്കുഴിയിലെ ബാർബർ ഷോപ്പിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ കുട്ടികളെ ചന്ദ്രൻ വിവസ്ത്രരാക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതിക്കെതിരെ പ്രകൃതിവിരുദ്ധപീഡനം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ചന്ദ്രനെ കോടതി റിമാൻഡുചെയ്തു. എസ്.ഐ. കിരണിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.മാരായ ശ്രീരാജ്, ഇർഷാദ്, സി.പി. ഓമാരായ സുഭാഷ്, അരുൺ, അമൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button