ThiruvananthapuramLatest NewsKeralaNattuvarthaNews

നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി: സംഭവം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ, അന്വേഷണം

പൗ​ഡി​കോ​ണം സ്വ​ദേ​ശി​യാ​യ ന​ന്ദ​ന(17)​യ്ക്കാണ് ചികിത്സ വൈകിയത്

തി​രു​വ​ന​ന്ത​പു​രം: നാ​യ​യു​ടെ ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി. പൗ​ഡി​കോ​ണം സ്വ​ദേ​ശി​യാ​യ ന​ന്ദ​ന(17)​യ്ക്കാണ് ചികിത്സ വൈകിയത്. കുട്ടിയെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് ന​ന്ദ​നയെ അ​യ​ല്‍​വാ​സി​യു​ടെ നാ​യ ക​ടി​ച്ച​ത്. ഏ​ഴ​ര​യോ​ടെ പെൺകു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ അ​റി​യി​ച്ചു.

Read Also : അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷി

തുടർന്ന്, ഒ​പി ടി​ക്ക​റ്റെ​ടു​ത്ത് ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കു​ട്ടി​യു​ടെ മു​റി​വ് വൃ​ത്തി​യാ​ക്കു​ക​യോ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കു​ക​യോ ചെ​യ്തി​ല്ല. പി​ന്നീ​ട് ക്യൂ ​നി​ന്ന് ഒ​പി​യി​ല്‍ ഡോ​ക്ട​റെ കാ​ണാ​നാ​യ​ത് ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണെ​ന്ന് പ​രാ​തിയിൽ പറയുന്നു.

സം​ഭ​വം വാ​ര്‍​ത്ത​യാ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button