അഹമ്മദാബാദ്: പട്ടാപ്പകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തിൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 14 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തിന് ശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ഹെല്‍മെറ്റ് ധരിച്ചും മുഖംമറച്ചുമാണ് ബാങ്കില്‍ കയറിയത്. പിന്നാലെ, ഇവര്‍ ജീവനക്കാര്‍ക്ക് നേരേയും ബാങ്കിലെത്തിയ ഇടപാടുകാര്‍ക്ക് നേരേയും തോക്ക് ചൂണ്ടി. തുടര്‍ന്ന് കൗണ്ടറുകളിലുള്ള പണം തങ്ങളുടെ ബാഗിലേക്ക് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരെയും മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം സംഘത്തിലെ ഒരാള്‍ കൗണ്ടറുകളില്‍ നിന്ന് പണം ബാഗുകളിലേക്ക് മാറ്റി. തുടർന്ന്, ബാങ്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായി: തിരച്ചില്‍
സംഭവത്തിന് പിന്നാലെ, വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാനായി സൂറത്ത് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. നഗരത്തിലും സമീപപ്രദേശങ്ങളിലും വാഹനം തടഞ്ഞുള്ള പരിശോധനയും നടക്കുന്നതായും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ വിളികളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments