ThiruvananthapuramLatest NewsKeralaNattuvarthaNews

ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ ആക്രമണം അഴിച്ചുവിട്ട് കാറിലെത്തിയ സംഘം: ഓട്ടോ ഡ്രൈവർമാരെ മർദിച്ചു

ആഡംബര കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്

ആറ്റിങ്ങൽ: കാറിലെത്തിയ സംഘം ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ ആക്രമണം അഴിച്ചുവിട്ടു. ആഡംബര കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികളെ മർദിച്ചു. ഓട്ടോകൾ അടിച്ചുതകർത്തു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്ന ഓട്ടോ സ്റ്റാൻഡിലാണ് സംഭവമുണ്ടായത്.

Read Also : ഗൾഫിൽ നിന്നും അയച്ചുകൊടുത്ത ഒരു കോടിയോളം രൂപ ഇല്ല, ഭീമമായ കടവും: അറിഞ്ഞത് ഭാര്യയുടെ അവിഹിത കഥകൾ- ഉണ്ണികൃഷ്ണന്റെ മൊഴി

കാറിലെത്തിയ സംഘം പൂർണ നഗ്നരായി പ്രദേശത്ത് മൂത്രമൊഴിക്കുകയും പിന്നീട് വാഹനമെടുത്ത് പോകവേ ഓട്ടോയിലിടിക്കുകയും ചെയ്തു. ഇത് ഓട്ടോ തൊഴിലാളികൾ ചോദ്യം ചെയ്തതോടെ വാക്ക് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന്, കാറിലുള്ള ഹോക്കി സ്റ്റിക്കെടുത്ത് ഓട്ടോറിക്ഷ തൊഴിലാളികളെ മർദിച്ചു. ആക്രമണം നടത്തിയ ശേഷം പ്രതികൾ കൊല്ലം ഭാഗത്തേക്ക് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button