ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത്, ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല’: കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. മുടിഞ്ഞവരുടെ കൈയിലല്ല, ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്നും കിട്ടികൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണെന്നും കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

‘പൊതുജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ല’: അമിത് ഷാ

‘കിഫ്ബി വായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിൻറെ കടമായി കണക്കാക്കുന്നു. പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ല. സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണ്,’ കെഎൻ ബാലഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button