Latest NewsIndiaNews

ചൈനയിൽ നിന്നും ഡ്രോണുകളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം, നടപടി കടുപ്പിച്ച് ഇന്ത്യ

ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയർ പ്രതിരോധ മേഖലയിൽ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ

ചൈനയിൽ നിന്നും ഡ്രോണുകളുടെ ഭാഗങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണം. രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഡ്രോണുകളിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നുണ്ടെങ്കിലും, ഇവയ്ക്ക് ആവശ്യമായ ഭാഗങ്ങൾ ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഈ ഇറക്കുമതിക്കാണ് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമായും ഡ്രോണുകളുടെ ആശയവിനിമയ പ്രവർത്തനങ്ങൾ, ക്യാമറകൾ, റേഡിയോ ട്രാൻസ്മിഷൻ, ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ എന്നിവയിലാണ് ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ മേഖലയിൽ ചൈനയിൽ നിന്ന് ഇറക്കുന്നത് ചെയ്യുന്ന ഭാഗങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയർ പ്രതിരോധ മേഖലയിൽ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. പ്രതിരോധ ഉപകരണ നിർമ്മാണത്തിനുള്ള ടെൻഡറിൽ പങ്കെടുക്കുന്നവർ ചൈനയിൽ നിന്നുള്ള പ്രതിരോധ ഉപകരണങ്ങളോ, ഭാഗങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് സൈനിക മേധാവികൾ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ശബരിമല നിറപുത്തരി: ഇത്തവണയും പതിവ് തെറ്റിക്കാതെ കൊല്ലംകോട്, നെൽക്കതിരുകൾ കൊയ്തെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button