ThiruvananthapuramNattuvarthaLatest NewsKeralaNews

ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ൾ​ക്ക് തീ​ ആ​ളി​പ്പ​ട​ർ​ന്നു: പ​രി​ഭ്രാ​ന്തി

തി​രു​വ​ല്ലം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹിം എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പാ​ച്ച​ല്ലൂ​ർ എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്

തി​രു​വ​ല്ലം: ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ൾ​ക്ക് തീ​പി​ടി​ച്ച് ആ​ളി​പ്പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​രു​വ​ല്ലം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹിം എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പാ​ച്ച​ല്ലൂ​ർ എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വി​ഴി​ഞ്ഞം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തിയാണ് തീ​യ​ണ​ച്ചത്.

Read Also : ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ചാടിയ വയര്‍ കുറയുന്നില്ലേ? എങ്കില്‍ ഈ കാരണങ്ങളായിരിക്കാം

പാ​ച്ച​ല്ലൂ​രി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ആ​റോ​ടെ ആ​ക്രി​ക്ക​ട​യി​ൽ തീ ​ആ​ളി​ക്ക​ത്തു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​ഴി​ഞ്ഞം അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ എം​ഗ​ൽ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം യൂ​ണി​റ്റ് യ​ഥാ​സ​മ​യം തീ​യ​ണ​ച്ച​തി​നാ​ൽ തീ​പ​ട​രാ​തെ സൂ​ക്ഷി​ക്കാ​നാ​യി. ക​ട​യു​ടെ ചു​റ്റു​മ​തി​ലി​നു​ള്ളി​ൽ മു​ൻ വ​ശ​ത്ത് ക​ട​യ്​​ക്ക്​ പു​റ​ത്താ​യി ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ക​ട​യ്​​ക്കു​ള്ളി​ലും ചാ​ക്ക് ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക്കു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും തീ ​പ​ട​രാ​ത്ത​ത് കാ​ര​ണം വ​ലി​യ ദു​ര​ന്തം ആണ് ഒ​ഴി​വാ​യത്. ആ​രെ​ങ്കി​ലും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ ​നി​ന്നോ മ​റ്റോ ആ​കാം തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button