ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നതിനായി സഹായിക്കും. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു മണിക്കൂറിനുള്ളില്‍ 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുതെന്നും പഠനങ്ങള്‍ പറയുന്നു.
Read Also: പരശുരാമന്‍ കെട്ടുകഥ: സിപിഎം നേതാവ് പി ജയരാജന്‍
രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതോടെ അധിക ജലം കോശങ്ങളില്‍ പ്രവേശിക്കുകയും ഇത് വൃക്കയുടെ വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ഈ അവസ്ഥ മസ്തിഷ്‌കത്തിലാണ് സംഭവിക്കുന്നതെങ്കില്‍ അവസ്ഥ കൂടുതല്‍ ഗുരുതരമായേക്കാം. തലയോട്ടി ഉള്ളതിനാല്‍ തന്നെ ഒരു പരിധിയില്‍ കൂടുതല്‍ കോശങ്ങള്‍ക്ക് വീക്കം സാധിക്കാതെ വരും. എന്നാല്‍ അധികജലം കോശങ്ങളെ വീണ്ടും വലുതാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.
ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, തളര്‍ച്ച, കുറഞ്ഞ രക്തസമ്മര്‍ദ്ദം, മാംസപേശികള്‍ ദുര്‍ബലമാകുന്നു എന്നിവയാണ് ഹൈപോനട്രീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഒരു ലിറ്റര്‍ രക്തത്തില്‍ 135 മുതല്‍ 145 മില്ലി ഈക്വിവലന്റ്സ് വരെ സോഡിയം ആവശ്യമാണ്. 135-ല്‍ താഴെയാകുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
Post Your Comments