KannurLatest NewsKeralaNattuvarthaNews

അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ‌ിന്റെ മിന്നൽ പരിശോധന: ക്രമക്കേട് കണ്ടെത്തി

ഓ​പ്പ​റേ​ഷ​ന്‍ ഇ-​സേ​വ’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യിലെ പ​ത്തോ​ളം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ന്‍സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന നടത്തി. ‘ഓ​പ്പ​റേ​ഷ​ന്‍ ഇ-​സേ​വ’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച​തി​ലും കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. പ​ല​രും ഈ​ടാ​ക്കു​ന്ന തു​ക​ക്ക് ര​സീ​തി ന​ൽ​കു​ന്നി​ല്ലെ​ന്നും തെ​ളി​ഞ്ഞു. ക​ണ്ണൂ​രി​ൽ വി​ജി​ല​ൻ​സ് ഡി.​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്ക് പാ​ലി​ക്കു​ന്നി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും വി​ജി​ല​ൻ​സ് വ​കു​പ്പി​ന് നി​ര​ന്ത​രം പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read Also : കേരളത്തിൽ എന്തും നടക്കുമെന്ന അവസ്ഥ, വീടുകളിൽ നിന്ന് പെണ്മക്കളെ പുറത്തേക്ക് അയക്കാൻ ഭയക്കുകയാണ്- ശക്തിധരൻ

ചാ​ലോ​ട്, കാ​ൾ​ടെ​ക്സ്, പ​ള്ളി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് സി.​ഐ അ​ജി​ത്കു​മാ​ർ, എ​സ്.​ഐ ഗി​രീ​ഷ്‍കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മു​ഴ​പ്പി​ല​ങ്ങാ​ട്, എ​ട​ക്കാ​ട്, കാ​ടാ​ച്ചി​റ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ സി.​ഐ പി.​ആ​ർ. മ​നോ​ജ്, എ​സ്.​ഐ കൃ​ഷ്ണ​ൻ എ​ന്നി​വ​രും ചൊ​ക്ലി, ഈ​ങ്ങ​യി​ൽ പീ​ടി​ക, ച​മ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സി.​ഐ വി​നോ​ദും റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

2018-ൽ ​വി​വ​ര​സാ​​ങ്കേ​തി​ക വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​​നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​തി​ന് വി​രു​ദ്ധ​മാ​യി വ​ലി​യ തു​ക സേ​വ​ന​ങ്ങ​ൾ​ക്ക് വാ​ങ്ങു​ന്ന​തായി ക​ണ്ടെ​ത്തി. വാ​ങ്ങു​ന്ന തു​ക​ക്ക് ര​സീ​തി ന​ൽ​കു​ന്നു​മി​ല്ല. പ​ണ​മി​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ര​ജി​സ്റ്റ​റു​ക​ളും പ​രാ​തി ബു​ക്കു​ക​ളും പ​ല​യി​ട​ത്തു​മി​ല്ല.

സേ​വ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച നി​ര​ക്കു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും പ​ല​രും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ഡി.​വൈ.​എ​സ്.​പി പ​റ​ഞ്ഞു. ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ജി​ല​ൻ​സി​ന് 0497 2707778 എ​ന്ന ന​മ്പ​റി​ൽ വി​വ​രം ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button