തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിലെ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്. സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഓഫിസിലും, പതിനാലു ജില്ലകളിലേയും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കീഴിലുള്ള ലാബുകളിലുമാണ് വിജിലൻസ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്.
Read Also: കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കി മാറ്റുക ലക്ഷ്യം
മിന്നൽ പരിശോധനയിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് വിറ്റഴിക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിളുകൾ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും, അതിന്മേൽ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും തുടർന്ന് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാർ ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളിൽ അയച്ച് പരിശോധന നടത്തിയ ശേഷം ”സുരക്ഷിതമല്ലാത്തത്” എന്ന് പരിശോധന ഫലം ലഭിക്കുന്ന ആഹാരസാധനങ്ങൾ വിൽക്കുന്നവരെ ഒരു വർഷത്തിനകം വിചാരണ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നു.
Read Also: ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരു വർഷത്തിലധികം കാലതാമസം എടുക്കുന്നതായും, അതുവഴി കാലതാമസം ഉണ്ടായതിന്റെ പേരിൽ ഭക്ഷ്യ ഉത്പാദകർ/വിതരണക്കാർ/ഇറക്കുമതി ചെയ്യുന്നവർ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുന്നതായും വിജിലൻസ് കണ്ടെത്തി.
Read Also: ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ: മുസ്ലീം മതപ്രഭാഷകനു നേരെ വിമർശനവുമായി ഒമര്‍ലുലു
Post Your Comments