KeralaLatest NewsNews

ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് വിജിലൻസ് ആർടിഒ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ഏജന്റുമാരുടെ സ്ഥാപനങ്ങൾ, ഡ്രൈവിംഗ് സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

Read Also: ഓണനാളിലെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങ്: തിരുവോണനാളിലെ തൃക്കാകരയപ്പന്‍ അഥവാ ഓണത്തപ്പന്റെ സങ്കല്‍പ്പം

എസ്പിമാർ നാളെ പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. പാറശാല, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയിരുന്നു. പാറശാലയിൽ മൂന്നു വാഹനങ്ങളിലായി എത്തിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

Read Also: വാമനവേഷം പൂണ്ട മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷ ചോദിച്ചു: ഓണത്തിന് പിന്നിലെ ആ ഐതീഹ്യമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button