AlappuzhaLatest NewsKeralaNattuvarthaNews

കുട്ടിയെ വീട്ടിലാക്കി മകൾ മറ്റൊരാള്‍ക്കൊപ്പം പോയി, കുഞ്ഞിനെ കാണാനെത്തിയ മരുമകനെ ആക്രമിച്ചു: ഭാര്യാപിതാവ് അറസ്റ്റില്‍

ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ(58)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭാര്യാപിതാവ് പൊലീസ് പിടിയില്‍. ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ(58)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരുമകന്‍ രാജ്മോഹനനെയാണ് വിജയന്‍ ആക്രമിച്ചത്. കഴിഞ്ഞ 4 വർഷമായി രാജ് മോഹനൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

Read Also : ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യക്ക് നാമം ജപിക്കാനും ദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണിത്: ഷംസീർ

ഭാര്യ കഴിഞ്ഞ ദിവസം കുട്ടിയെ തന്റെ ഭരണിക്കാവിലുള്ള വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയിരുന്നു. കുട്ടിയെ കാണാനായി ഭരണിക്കാവിലെ ഭാര്യവീട്ടിലെത്തിയ രാജ് മോഹനനും വിജയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയില്‍ വിജയന്‍ രാജ്മോഹനനെ കമ്പി വടി വച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രാജ് മോഹനന്റെ പല്ലുകള്‍ ഇളകിപ്പോവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button