
പാലക്കാട്: മുതലമടയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചുള്ളിയാര്‍ ഡാം സ്വദേശി ജൈലാവുദീന്(63) ആണ് മരിച്ചത്.
Read Also : മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. നായ കുറുകെ ചാടിയതോടെ ഓട്ടോ മറിഞ്ഞ് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് പാലക്കാട്ടെ ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments