യൂട്യൂബിന്റെ സൗജന്യ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. പ്രീമിയം സബ്സ്ക്രൈബ് ചെയ്യാത്തവരെ ആകർഷിക്കാൻ പുതിയ തന്ത്രവുമായാണ് ഇത്തവണ യൂട്യൂബ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്കായി മൂന്ന് മാസത്തെ സൗജന്യ പ്രീമീയം സബ്സ്ക്രിപ്ഷനാണ് യൂട്യൂബ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മാസത്തേക്ക് യൂട്യൂബിൽ പരസ്യമില്ലാതെ വീഡിയോകൾ കാണാനും, യൂട്യൂബ് മ്യൂസിക്കിൽ ബാക്ക്ഗ്രൗണ്ട് പ്ലേ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ആസ്വദിക്കാനും കഴിയുന്നതാണ്.
സ്വന്തം പ്രൊഫൈൽ വഴിയോ, മറ്റേതെങ്കിലും ജിമെയിൽ അക്കൗണ്ട് വഴിയോ സൗജന്യ സബ്ക്രിപ്ഷൻ ഉപഭോക്താക്കൾക്ക് നേടാൻ സാധിക്കും. സൗജന്യ സബ്ക്രിപ്ഷൻ ലഭിക്കുന്നതിനായി യൂട്യൂബിലെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ‘ഗെറ്റ് യൂട്യൂബ് പ്രീമിയം’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ മൂന്ന് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യയിൽ ഒരു മാസത്തെ പ്രീമിയം സബ്സ്ക്രിപ്ഷൻ തുക 129 രൂപയും, മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ തുക 399 രൂപയുമാണ്. അതേസമയം, സൗജന്യ സബ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്ത് അത് അവസാനിക്കുന്നതിന് മുൻപ് തന്നെ പിൻവലിക്കേണ്ടതാണ്. കൃത്യസമയത്ത് അവ പിൻവലിച്ചില്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് 129 രൂപ വീതം ഈടാക്കും.
Post Your Comments