കൊച്ചി: കഴിഞ്ഞ ഇരുപതിലധികം വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുള്‍ നാസര്‍ മദനി. കോയമ്പത്തൂർ സ്ഫോടനക്കേസിൽ 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയുടെ അനുമതി മദനിക്ക് ലഭിച്ചത് കുറച്ചു നാളുകൾക്ക് മുൻപാണ്. ഉമ്മയെയും ബാപ്പയെയും അടുത്തു കിട്ടാത്ത ബാല്യത്തിലൂടെ കടന്നു പോയ കാലങ്ങളെക്കുറിച്ച് അഭിഭാഷകനായി എൻറോള്‍ ചെയ്ത സലാഹുദ്ദീന്‍ അയ്യൂബി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയുണ്ടായി.
read also: ലാലു പ്രസാദ് യാദവിന്റെയും, കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
പഠിക്കാൻ പോകുന്ന സ്ഥലങ്ങളിൽ ആദ്യഘട്ടങ്ങളിൽ ഐഡന്റിറ്റി വെളിപ്പെടുത്താറില്ലെന്നും പഠനത്തെ അത് ബാധിക്കരുത് എന്ന് കരുതി മാതാപിതാക്കൾ തന്നെയാണ് അങ്ങനെ നിർദ്ദേശിച്ചിരുന്നതെന്നും അയ്യൂബി പറയുന്നു. തന്റെ വാപ്പയാണ് മദനിയെന്ന് അറിയുമ്പോൾ സുഹൃത്തുക്കൾ പോലും ഞെട്ടാറുണ്ടെന്നു അയ്യൂബി പറയുന്നു. കോളേജ് കാലത്തുണ്ടായ ഒരു സംഭവത്തെക്കുറിച്ച് അയ്യൂബി പങ്കുവച്ചത് ഇങ്ങനെ,
‘പൊതുവേ പഠിക്കാൻ പോകുന്ന സ്ഥലങ്ങളിൽ ആദ്യഘട്ടങ്ങളിൽ ഐഡന്റിറ്റി വെളിപ്പെടുത്താറില്ല. പഠനത്തെ അത് ബാധിക്കരുത് എന്ന് കരുതി മാതാപിതാക്കൾ തന്നെയാണ് അങ്ങനെ നിർദ്ദേശിച്ചിരുന്നത് പിന്നീട് സ്വാഭാവികമായി കുറച്ചുകാലം കഴിയുമ്പോൾ കൂട്ടുകാരൊക്കെ തിരിച്ചറിയും. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ കെഎസ്‌യു അനുഭാവികളും സഖാക്കളും ബിജെപിക്കാരും ഉണ്ട്. കോളേജ് സൗഹൃദങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണ് ഈ കാലഘട്ടത്തിലെ മനുഷ്യൻ സൂക്ഷിക്കുന്നത്. ഞാൻ പതിവായി ഉച്ചഭക്ഷണം കോളേജിനു പുറത്തു പോയാണ് കഴിക്കുക. നമസ്കരിക്കാൻ പള്ളി അടുത്തില്ലാത്തതാണ് ഇതിനെ കാരണം. അങ്ങനെ ഭക്ഷണം കഴിക്കാൻ പോകുന്നത് അംജിത്ത് എന്ന എന്റെ സുഹൃത്തിന്റെ വണ്ടിയിലാണ്. അദ്ദേഹം ഒരു സഖാവാണ്. അദ്ദേഹം നമസ്കരിക്കുന്ന ഒരു മുസ്ലിം ആണെന്ന് തിരിച്ചറിഞ്ഞത് കുറച്ചു കഴിഞ്ഞാണ്.
ഒരു ദിവസം ഭക്ഷണം കഴിച്ചശേഷം അംജിതുമായി തിരികെ വരുമ്പോൾ എന്നോട് ഒരു പണ്ഡിതന്റെ കാര്യം ചോദിച്ചു. സത്യത്തിൽ വാപ്പച്ചിയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചത് ഞാൻ എന്റെ വാപ്പച്ചിയാണ് അദ്ദേഹം എന്ന് പറഞ്ഞത് കേട്ടപ്പോൾ അദ്ദേഹം ഒന്ന് ഞെട്ടി, ബൈക്ക് പാളി’.
കടപ്പാട് : സലാഹുദ്ദീന്‍ അയ്യൂബി/ നിലീന അത്തോളി അഭിമുഖം
Post Your Comments