കോഴിക്കോട്: അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം വെറുതെയായില്ല എന്ന് തെളിഞ്ഞെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ജാമ്യ കാലയളവില്‍ കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി നല്കിയ അനുമതിയില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു: സംഭവം ആറളം ഫാമിൽ
‘മദനിക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടാല്‍ പോലും ഇതുവരെ അനുഭവിച്ച ജയില്‍വാസം വേണ്ടിവരില്ലായിരുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാനുള്ള പോരാട്ടമാണ് ഇനി ആവശ്യം. സമാധാനപരമായ ഈ പോരാട്ടത്തില്‍ ആത്മാര്‍ഥമായി രംഗത്തുള്ള മുഴുവന്‍ മനുഷ്യസ്നേഹികളും അഭിനന്ദനമര്‍ഹിക്കുന്നു’, കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments