കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കടുത്ത പനിയും ശാരീരിക
അസ്വാസ്ഥ്യതകളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ക്രിയാറ്റിന്റെ അളവു കൂടിയ നിലയിലാണ്. കടുത്ത
രക്തസമ്മര്‍ദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡിപി ജനറല്‍ സെക്രട്ടറി അറിയിച്ചു.
Read Also: എ ഐ ക്യാമറകളുടെ പ്രവർത്തനം: അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി
സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് മദനി വീണ്ടും കേരളത്തിലെത്തിയത്. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ മദനിക്ക് കേരളത്തില്‍ തങ്ങാനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു. 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്.
Post Your Comments