KannurKeralaNattuvarthaLatest NewsNews

കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം

കർണാടക കുടക് ജില്ലയിലെ സോമവാർപേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36 ) ആണ് മരിച്ചത്

നടുവിൽ (കണ്ണൂർ): കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർപേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36 ) ആണ് മരിച്ചത്.

Read Also : ആണ്‍കുട്ടിയുമായി ഉഭയ സമ്മതത്തോടെയുള്ള ബന്ധം: പതിനേഴുകാരിയാക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിൽ ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം നടന്നത്. ആറുവർഷമായി ക്വാറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു റഷീദ്.

Read Also : കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി

മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: സെറീന. മക്കൾ: ഫാത്തിമത്ത് സോലിയ, ശിഫാ ഫാത്തിമ, റിസ് വ ഫാത്തിമ. സഹോദരങ്ങൾ: ഷുക്കൂർ, സക്കീന.

shortlink

Related Articles

Post Your Comments

Related Articles


Back to top button