KeralaLatest NewsNews

കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങള്‍ പഠിക്കാനെത്തിയ തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത് എന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃകയെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍. കെല്‍ട്രോണ്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങള്‍ പഠിക്കാനെത്തിയ തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Read Also: 13 കാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും

കേരളത്തിലെ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കെല്‍ട്രോണ്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങള്‍ പഠിക്കാനെത്തിയ തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തില്‍ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തിന്റെ അത്യാധുനിക റോഡ് സേഫ്റ്റി സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്’.

‘സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്‌നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകര്‍ഷിച്ചത്. തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചതിന് ശേഷം തിരുവനന്തപുരം എന്‍എച്ച് ബൈപാസിലെ കെല്‍ട്രോണ്‍ വികസിപ്പിച്ച മൊബൈല്‍ സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും എ.ഐ ക്യാമറ സൈറ്റുകളില്‍ നേരിട്ടുപോയി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു’.

‘സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തുടനീളം സമാനമായ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരങ്ങള്‍ കെല്‍ട്രോണിനെ തേടിയെത്തുകയാണ്. കൂടുതലുയരങ്ങള്‍ കീഴടക്കി മുന്നോട്ടുകുതിക്കാനും കേരളത്തിന്റെ അഭിമാനമായി മാറാനും കെല്‍ട്രോണിന് സാധിക്കും. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍’.

shortlink

Related Articles

Post Your Comments

Related Articles


Back to top button