ഉത്തർപ്രദേശ്: യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് ട്രാൻസ്ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്ഗഞ്ച് ജില്ലയിൽ ജൂലൈ 26 നായിരുന്നു സംഭവം.
യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. അഞ്ച് പ്രതികളിൽ മൂന്ന് പേർ യുവാവിന്റെ തല മൊട്ടയടിക്കുന്നതും മറ്റൊരു പ്രതി ദേഹത്ത് മൂത്രമൊഴിക്കുന്നതുമാണ് വീഡിയോ. കയ്യിൽ നിന്നും 10,000 രൂപ തട്ടിയെടുത്തുവെന്നും ബലമായി മൂത്രം കുടിപ്പിച്ചതായും യുവാവ് പരാതിയിൽ ആരോപിക്കുന്നു.
read also: ഓണം അവധി: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും, അനുമതി നൽകി റെയിൽവേ
ആക്രമണത്തിന് ഇരയായ നേരത്തെ പ്രതികളിലൊരാളുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ മറ്റൊരു ട്രാൻസ്‌ജെൻഡറുടെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി. ഇതിൽ പ്രകോപിതരായാണ് ആക്രമണം.
Post Your Comments