പറവൂർ: കാറിൽ രാസലഹരി കടത്തിയ കേസിൽ നാല് യുവാക്കൾക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഉളിയന്നൂർ കാട്ടുകണ്ടത്തിൽ ആസിഫ് (24), വെങ്ങോല പൈനടി വീട്ടിൽ ജസിൽ (26), വെങ്ങോല വേലൻകുടി വീട്ടിൽ സഫർ (26), ആലുവ തുരുത്ത് മഹിളാലയം പാലത്തിന് സമീപം മുണ്ടയ്ക്കൽ വീട്ടിൽ ഹാഷിം (24) എന്നിവർക്കാണ് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
Read Also : മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു: 30 പേര്‍ക്കെതിരെ കേസ്
പറവൂർ അഡീഷനൽ സെഷൻസ് കോടതി -1 ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം.
2021 നവംബർ 20-ന് കരിയാട് കവലയിൽ ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 158 ഗ്രാം എം.ഡി.എം.എ, 4.6 ഗ്രാം എം.ഡി.എം.എ, ഫിൽസ് ഗുളികകൾ എന്നിവ പിടിച്ചെടുത്ത കേസിലാണ് കോടതി വിധി.
നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ പി.എം. ബൈജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ശ്രീറാം ഭരതൻ ഹാജരായി.
Post Your Comments