Latest NewsNewsIndia

ഭര്‍ത്താവ് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, ഭാര്യയെ ബലാത്സംഗം ചെയ്ത് പണമിടപാടുകാരന്‍

പീഡന ദൃശ്യങ്ങള്‍ പ്രതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു

പൂനെ: ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് ഭാര്യയെ ബലാത്സംഗം ചെയ്ത് പണമിടപാടുകാരന്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതോടെ, പണമിടപാടുകാരനെ  അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also; നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു: നാടോടികൾ അറസ്റ്റിൽ

യുവതിയുടെ ഭര്‍ത്താവ് പ്രതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെങ്കിലും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രതി ഭര്‍ത്താവിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും അയാളുടെ മുന്നില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.

:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button