
ബാലരാമപുരം: വീട്ടമ്മയുമായി വാട്സ് ആപ്പ് മുഖേന സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും ഇതിന്റെ ക്ലിയറൻസിനായി പണം വേണമെന്നും തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്ത കേസിൽ മധ്യവയസ്ക അറസ്റ്റിൽ. ബംഗലൂരു സ്വദേശിനിയായ പ്രിയ ബാഹുലേയനാണ് അറസ്റ്റിലായത്.
പ്രിയ പലപ്പോഴായി 15,33,000 രൂപയാണ് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത്. എന്നാൽ, പണം കൊടുത്തിട്ടും സമ്മാനം ലഭിക്കാതായതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Read Also : കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, 122 പേരെ ഇനിയും കണ്ടെത്താനായില്ല
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രിയയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments