മുംബൈ: മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മൂന്ന് സ്ത്രീകള്‍ അടക്കം നാല് പേരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
Read Also: ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വൻ അപകടം: മൂന്ന് കുട്ടികളടക്കം 17 മരണം
മലയോരത്ത് താമസിച്ചിരുന്ന ഒരു ആദിവാസി ഗ്രാമമാണ് ദുരന്തത്തിനിരയായത്. ബുധനാഴ്ച രാത്രി പത്തരയ്ക്ക് ശേഷമാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയിലെ കനത്ത മഴ മലയോര പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുസ്സഹമാക്കി. നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി തിരച്ചില്‍ നാലാം ദിവസവും തുടരുകയാണ്.
69 പേരെയാണ് ഇത് വരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇവരില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments