ThrissurLatest NewsKeralaNattuvarthaNews

കൈക്കൂലി കേസ്: ഓവർസീയർക്ക് രണ്ട് വർഷം കഠിന തടവും പിഴയും

തൃശൂർ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ആയിരുന്ന ജിമ്മി വർഗീസ് 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആണ് കോടതി ശിക്ഷ വിധിച്ചത്

തൃശൂർ: കൈക്കൂലി കേസിൽ ഓവർസീയർക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ വിജിലൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. തൃശൂർ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ആയിരുന്ന ജിമ്മി വർഗീസ് 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആണ് കോടതി ശിക്ഷ വിധിച്ചത്.

Read Also : രാജ്യത്ത് പച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം, ആഭ്യന്തര വിപണിയിൽ വില കുറയാൻ സാധ്യത

വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ആയിരുന്ന ജിമ്മി വർഗീസ്, തൃശൂർ പറളിക്കാട് സ്വദേശിയായ പരാതിക്കാരന്റെ സഹോദരൻ പുതുതായി പണിത വീടിന്റെ കെട്ടിട നമ്പർ ലഭിക്കുന്നതിന് അനുകൂല റിപ്പോർട്ട് നൽകുന്നതിന് 2010 ആഗസ്റ്റ് അഞ്ചിന് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങി. തുടർന്ന്, തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി എസ്.ആർ ജ്യോതിഷ് കുമാർ ഇയാളെ പിടികൂടുകയായിരുന്നു.

പ്രോസിക്യൂഷന് വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി. കെ ശൈലജൻ, ഇ.ആർ. സ്റ്റാലിൻ എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button