
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയുന്നതിനിടെ വിദ്യാർത്ഥിനിയുടെ നേർക്ക് തുപ്പിയയാൾ അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ഇന്ദ്രജിത്തിനെ(25)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കാണ് സംഭവം നടന്നത്. പള്ളിപ്പുറത്തുനിന്ന് ട്യൂഷൻ കഴിഞ്ഞ് ബസിൽ വരുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് അതേ ബസിൽ യാത്രചെയ്തിരുന്ന ഇന്ദ്രജിത്ത് തുപ്പിയത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ തന്നെ കളിയാക്കി ചിരിച്ചെന്ന് സംശയിച്ചാണ് അസംശയിച്ചാണ് അക്രമം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പെൺകുട്ടി ബസിലെ മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മംഗലപുരം ജംഗ്ഷനിൽ ബസ് നിർത്തി. ഈ സമയം ഇറങ്ങി ഓടാൻ ശ്രമിച്ച ഇന്ദ്രജിത്തിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഇന്ദ്രജിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുൻപും ബസിൽ വെച്ച് പെൺകുട്ടികളോടു മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
Post Your Comments