MalappuramLatest NewsKeralaNattuvarthaNews

10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : യുവതിക്ക് 30 വർഷം കഠിനതടവും പിഴയും

വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത(മഞ്ജു-36)യെ ആണ് കോടതി ശിക്ഷിച്ചത്

മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത(മഞ്ജു-36)യെ ആണ് കോടതി ശിക്ഷിച്ചത്. ജഡ്ജി എ എം അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്.

Read Also : ‘ഇവനൊക്കെ ഒരു മനുഷ്യൻ ആണോ? സ്വന്തം അച്ഛനെ കുറിച്ച് പോലും അത്രക്കും പുച്ഛത്തോടെ അല്ലേ അയാൾ പറയുന്നത്?’: ആർ.ജെ വൈശാഖ്

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും അനുഭവിക്കണം. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

2013-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് ഇൻസ്‌പെക്ടർ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ പി.അബ്ദുൽ ബഷീറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷൽ പ്രോസിക്യൂട്ടർ എ. സോമസുന്ദരൻ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. പ്രതിയെ കണ്ണൂർ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button