ലക്നൗ : പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയെ കണ്ടെത്താൻ ഊർജ്ജിത തിരച്ചിൽ. അഞ്ച് മാസത്തോളമായി ഒളിവില്‍ കഴിയുന്ന ഷൈസ്തയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നല്കാൻ യു പി സർക്കാരിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും.
READ ALSO: തക്കാളി വില കുറയ്ക്കാൻ വീണ്ടും കേന്ദ്രത്തിന്റെ ഇടപെടൽ! നാളെ മുതൽ തക്കാളി ലഭിക്കുന്നത് ഈ വിലയ്ക്ക്
ഉമേഷ് പാല് കൊലപാതകത്തിന് ശേഷം ഒളിവിലാണ് ഇവർ. അഷ്റഫിന്റെ ഭാര്യ സൈനബ, സഹോദരി ആയിഷ എന്നിവരെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവർക്കും പാരിതോഷികം പ്രഖ്യാപിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
നിലവില്‍ 50,000 രൂപയാണ് ഷൈസ്തയെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം.
Post Your Comments