KeralaLatest NewsNews

നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുന്നു:അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

വിശുദ്ധ റമളാൻ മാസത്തിൽ ഒരു പിഞ്ചു കുഞ്ഞടക്കം മൂന്ന് നിരപരാധികളായ മനുഷ്യർ ഒരു തീവ്രവാദിയുടെ ക്രൂരത കാരണം കൊല്ലപ്പെട്ടിട്ടും അവർക്കായി ഉണരാതിരുന്ന മനുഷ്യാവകാശം അപ്പടി യു .പിയിലെ രണ്ട് ക്രിമിനലുകളുടെ കൊലപാതകം കണ്ടപ്പോൾ സട കുടഞ്ഞ് എണീറ്റ് കേട്ടോ.. ഇടതു പുരോഗമന യിടങ്ങളിലെമ്പാടും മാനവ സ്നേഹം സിരകളിൽ നിന്നും പോസ്റ്റുകളിലേയ്ക്ക് പടരുകയാണ്. ഇവിടെ നോൺ സ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ശരത് ലാലും കൃപേഷും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുകയാണ്. വെറും പച്ചയായ രാഷ്ട്രീയ വിരോധം ഒന്നുകൊണ്ട് മാത്രം പരലോകത്തേയ്ക്ക് അവരെ യാത്രയാക്കിയ ഉദാത്ത മനുഷ്യ സ്നേഹികൾ ഇതാ ഉത്തരദേശം നോക്കി ബാർബേറിയൻ കൾച്ചർ എന്നു പറയുന്നു.രണ്ട് ക്രിമിനലുകൾ കൊല്ലപ്പെട്ടതിൽ കരയുന്നു.

ഗുണ്ടാ നേതാവിൽ നിന്ന് രാഷ്ട്രീയത്തിൽ പയറ്റി രാഷ്ട്രീയ ഡോൺ ആയി മാറിയ ഒരു ക്രിമിനൽ കൊല്ലപ്പെട്ടു. അത് ആസൂത്രിതമായി നടത്തപ്പെട്ടത് ആയാലും അല്ലെങ്കിലും നല്ലത്. അത്ര മാത്രം. കാരണം BSP MLA യെ കൊലപ്പെടുത്തിയ കേസിൽ, അതിലെ സാക്ഷിയെയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊളിറ്റിക്കൽ ടcoundrel നെ പിന്നെ പൂവിട്ടാണോ പൂജിക്കേണ്ടത്? ഇവിടുത്തെ നീതിന്യായ വ്യവസ്ഥ ബഹു ജോർ ആയതുകൊണ്ടാണല്ലോ ഇത്രയും വലിയൊരു ക്രിമിനൽ ജനപ്രതിനിധിയായി നാല്പത് വർഷം പൊതുജന സമക്ഷം വിഹരിച്ചത്.

പീഡനം, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ അടക്കം 286 കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടവൻ. കൊന്നും പിടിച്ചെടുത്തതുമായി 1400 കോടിയുടെ സ്വത്ത് . കൂടെ കൊല്ലപ്പെട്ട സഹോദരൻ്റെ പേരിൽ 57 ലേറെ കേസുകൾ.
ഉത്തരേന്ത്യയിലെങ്ങാനും ഒരു ക്രിമിനൽ കൊല്ലപ്പെട്ടാൽ, അയാളുടെ മതം വച്ച് ഇറക്കുന്ന സ്ഥിരം ക്‌ളീഷെകളുമായി ഇരവാദം ജീവനോപാധിയാക്കിയ മല്ലു പ്രബുദ്ധർ ഇറങ്ങിയിട്ടുണ്ട്. ഇസ്ലാം വിശ്വാസികളെ വോട്ട് ബാങ്ക് ആക്കി നിർത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു.

തെറ്റ് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കാതെ അതിനെ അവർ മഹത്വവൽക്കരിക്കുമ്പോൾ പണി കിട്ടുന്നത് ഇസ്ലാം മതവിഭാഗങ്ങൾക്ക് തന്നെയാണ്. മലയാളി പ്രബുദ്ധത എന്നാൽ ഇരവാദം എന്നു മാത്രമാണ് അർത്ഥം. അതു കൊണ്ടാണല്ലോ കേരളത്തിലെ ട്രെയിൻ ആക്രമണത്തിലെ പാവം ഇരകൾക്ക് വിശുദ്ധ റമളാൻ മാസത്തിൻ്റെ ഇളവ് നല്കാത്തതും ഉത്തരദേശത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട ക്രിമിനലുകൾക്ക് അത് ലഭിക്കുന്നതും !

ഇനി പോലീസ് എൻകൗണ്ടർ കഥകളും മനുഷ്യാവകാശ ലംഘനവുമൊക്കെ കേരളത്തിന് പുത്തരി ആണോ എന്ന് ചോദിച്ചാൽ നമ്മളെ നോക്കി ചിരിക്കും വയനാടും അവിടുത്തെ ക്ലോസ് റേഞ്ചിലെ വെടിവെയ്പ്പുമൊക്കെ. കേരളത്തില്‍ പൊലിസിന്റെ വെടിയേറ്റു മരിക്കുന്ന എട്ടാമത്തെ മാവോയിസ്റ്റായിരുന്നു വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് 2020ൽ കൊല്ലപ്പെട്ട വേൽമുരുകൻ. ഒരു ജനാധിപത്യ സമൂഹത്തില്‍ തീവ്രവാദപ്രവര്‍ത്തനമോ ഗുണ്ടായിസക്രിമിനലിസമോ വച്ചുപൊറുപ്പിക്കാനാവുന്നതല്ല. അത് കേരളത്തിലായാലും ഉത്തർപ്രദേശിലായാലും. ! വാളെടുത്തവൻ ഒടുങ്ങുന്നത് വാൾ കൊണ്ടു തന്നെയാണ്.

NB : ഒരു പ്രധാനമന്ത്രിയെ സ്വന്തം അംഗരക്ഷകർ തന്നെ വെടിയുതിർത്ത് ഇല്ലാതാക്കിയ രാജ്യമാണ് നമ്മുടേത്. അന്ന് സംഭവിച്ച സുരക്ഷാവീഴ്ചയോളം വലുതാണോ ഉത്തർപ്രദേശിലെ ഇന്നലത്തെ സുരക്ഷാ പാളിച്ച എന്ന് കൂടി വിലയിരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button