KottayamLatest NewsKeralaNattuvarthaNews

ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യം പകർത്തി: യുവാവ് പിടിയിൽ

ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : നടുറോഡില്‍ കമിതാക്കളുടെ അഭ്യാസപ്രകടനം: ബൈക്കിന്റെ ഫ്യൂവല്‍ ടാങ്കില്‍ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച്‌ യുവതിയുടെ യാത്ര

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. ഇയാൾ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ സമയത്ത് ഇതുകണ്ട് പെൺകുട്ടി ബഹളം വെച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടൽ ജോലിക്കാരനായ ഇയാൾ സുഹൃത്തിന്‍റെ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ എത്തിയത്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, സി.പി.ഒമാരായ ജസ്റ്റിൻ ജോയ്, ബാബു മാത്യു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button