Latest NewsNewsIndia

പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തി ഇരുപതുകാരി

 

ന്യൂഡല്‍ഹി: പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ 20കാരി കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്‍ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല ഫാമിനു സമീപം യമുന കരകവിഞ്ഞ് ഒഴുകുന്നത് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ഇരുപതുകാരനായ യുവാവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ ബേല ഫാമിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ’: രൂക്ഷവിമർശനവുമായി ജോൺ ഡിറ്റോ

ഷര്‍ട്ടില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തിലും വയറിലുമടക്കം നിരവധി മുറിവുകളും ഉണ്ട്. സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ ബഡായുന്‍ സ്വദേശിനിയാണ് യുവതി. യുവതിയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവായ ഇര്‍ഫാന്‍ എന്ന യുവാവാണ് കൊലപാതകത്തില്‍ പങ്കുവഹിച്ചത്.

കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുവിന്റെ ഭാര്യയാണ് പ്രതിയായ യുവതി. ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇതിനു ശേഷം യുവാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി. ശാരീരികമായും യുവാവ് ആക്രമിച്ചിരുന്നു.

യുവതിയുടെ അവസ്ഥ അറിഞ്ഞതോടെ കൊലയ്ക്ക് സഹായിക്കാമെന്ന് ഇര്‍ഫാന്‍ യുവതിയോട് പറഞ്ഞു. ബേല ഫാമില്‍ വച്ച് ഇര്‍ഫാനാണ് യുവാവിനെ അടിച്ചുവീഴ്ത്തിയത്. കൊലയ്ക്ക് ശേഷം ഫാമിലെ ഒരു മതിലിനു പിന്നില്‍ പ്രതികള്‍ മൃതദേഹം ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button