ThiruvananthapuramKeralaNattuvarthaLatest NewsNews

ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം: സിനിമയിൽ നിന്നും വിളിച്ചിരുന്നു എന്ന് ചിന്ത ജെറോം

തിരുവനന്തപുരം: സിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ, അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന ചോദ്യത്തിന് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം എന്ന് ചിന്ത വെളിപ്പെടുത്തി.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിന്ത ഇക്കാര്യം തുറന്നു പറഞ്ഞത്. ‘ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് താൽപര്യം. ദുൽഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുൽഖർ അഭിനയിക്കുന്ന സിനിമയിൽ അഭിനയിച്ചാൽ മതി. സണ്ണി വെയ്ൻ എന്റെ സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്ത് ആണല്ലോ ദുൽഖർ. ഇത് സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ല. ദുൽഖറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. മമ്മൂക്കയെ നേരിട്ട് കണാറുണ്ട്’, ചിന്ത ജെറോം പറയുന്നു.

പതിനാലുകാരിയെ സ​ഹോ​ദ​ര​നും ബ​ന്ധുവും ചേർന്ന് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി: അറസ്റ്റിൽ, സംഭവം മലപ്പുറത്ത്

‘മമ്മൂക്കയോട് പറയായിരുന്നില്ലേ, എനിക്ക് ദുൽഖറിനെ ഒന്ന് കാണണം മമ്മൂക്ക’ എന്ന അവതാരകന്റെ ചോദ്യത്തിന്, ‘കാണാം ഇനിയും അവസരങ്ങൾ ഉണ്ടല്ലോ’ എന്നാണ് ചിന്ത മറുപടി നൽകിയത്. ഇക്കാര്യം താൻ ദുൽഖറിന്റെ കമ്പനിയിൽ എത്തിക്കുന്നതായിരിക്കുമെന്ന് അവതാരകൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button