Latest NewsKeralaNews

കുടുംബവഴക്ക്: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വർക്കലയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്.

Read Also: കാമുകിയുടെ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറി, സൗഹൃദത്തിലേർപ്പെടാൻ നിർബന്ധിച്ചു; അടൂർ ബലാത്സംഗത്തിലെ കൂടുതൽ വിവരങ്ങൾ

വെട്ടേറ്റ ലീനാമണിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഒരു ഗ്രാമത്തെ ഭീതിയിലാഴ്ത്തി അജ്ഞാതനായ രാത്രി സഞ്ചാരി, ദേഹത്ത് കരിഓയിലും എണ്ണയും തേച്ച് പേടിപ്പെടുത്തുന്ന രൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button