KeralaLatest NewsNews

ഒരു ഗ്രാമത്തെ ഭീതിയിലാഴ്ത്തി അജ്ഞാതനായ രാത്രി സഞ്ചാരി, ദേഹത്ത് കരിഓയിലും എണ്ണയും തേച്ച് പേടിപ്പെടുത്തുന്ന രൂപം

കണ്ണൂര്‍: രാത്രി സഞ്ചാരിയായ ഒരു അജ്ഞാതന്‍ കണ്ണൂരിലെ ഒരു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു. ആലക്കോട് തേര്‍ത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാള്‍ ഭീതി വിതയ്ക്കുന്നത്. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടി അടിവസ്ത്രം മാത്രം ധരിച്ചാണ് അജ്ഞാതന്റെ രാത്രി സഞ്ചാരം. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അര്‍ധരാത്രിയും പുലര്‍ച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ വീട്ടമ്മ അജ്ഞാതനെ കാണുന്നത്. അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് വീട്ടമ്മ പറഞ്ഞു.

Read Also: യുവാവിന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യ നിഷ

അടിവസ്ത്രവും ഒരു ബനിയനും മാസ്‌കും മാത്രമാണ് വേഷം. വീടിന് മുറ്റത്തെ ടാപ്പുകള്‍ തുറന്നിടുന്ന ബ്ലാക്ക് മാന്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന തുണികള്‍ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ നാട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍.  അജ്ഞാതന്‍ ഇനിയുമിറങ്ങിയാല്‍ പിടിക്കാന്‍ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button