
ആലപ്പുഴ: ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റിവീണ് 64കാരിയ്ക്ക് ദാരുണാന്ത്യം. കര്‍ഷകത്തൊഴിലാളിയായ കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രികയാണ് മരിച്ചത്. സംഭവസമയത്ത് റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്നു ഇവര്‍. ആലപ്പുഴ കരുവാറ്റിയില്‍ ആണ് ദാരുണസംഭവം നടന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
കരുവാറ്റ ഇരുവന്‍കേരി പാടശേഖരത്തില്‍ കള പറിക്കാന്‍ റെയില്‍പാളത്തിന്റെ വശത്തുകൂടി പോവുകയായിരുന്നു ചന്ദ്രികയും സംഘവും. ട്രെയിന്‍ വരുന്നതുകണ്ട് കൂടെ ഉണ്ടായിരുന്നവര്‍ താഴേയ്ക്ക് ഇറങ്ങിനിന്നു. ചന്ദ്രിക സമീപത്തെ തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ട്രെയിന്‍ കടന്നുപോയ ശേഷമാണ് ചന്ദ്രിക പാളത്തിനു സമീപം മുറിവേറ്റ നിലയില്‍ കിടക്കുന്നത് കൂടെയുണ്ടായിരുന്നവർ കണ്ടത്. ഉടൻ തന്നെ ചന്ദ്രികയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments