ErnakulamLatest NewsKeralaNattuvarthaNews

അങ്കമാലിയിലെ ആശുപത്രിക്കുള്ളില്‍ യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു

എറണാകുളം: ആശുപത്രിയിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിയിൽ നടന്ന സംഭവത്തിൽ തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ് കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ആശുപത്രിയിലെത്തിയ മഹേഷ് അവിടെവച്ച് ലിജിയുമായി തമ്മില്‍ സംസാരിച്ച് വാക്കേറ്റം ഉണ്ടാകുകയും കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു. ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

താടിയും സഞ്ചിയും നീളമുള്ള ജൂബയും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണെന്ന് ബാലഗോപാൽ തെളിയിച്ചു: ജയശങ്കർ

ആശുപത്രിയുടെ നാലാം നിലയിലാണ് കൊലപാതകം ഉണ്ടായത്. കൂട്ടിരിപ്പുകാര്‍ അടക്കം ഗ്ലൂക്കോസ് സ്റ്റാന്‍ഡ് ഉപയോഗിച്ച് മഹേഷിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button